വെൽഫെയർ പാർട്ടി പൗരസംഗമം

മട്ടാഞ്ചേരി: 'വാശിക്ക് മുന്നിൽ കീഴടങ്ങില്ല, കെ. റെയിൽ കേരളത്തിനുവേണ്ട' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരസംഗമം നടത്തി. സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്‍റ് കെ.എം. ആഷിഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല സമിതിയംഗം സി.എ. നസീർ, ജില്ല വൈസ് പ്രസിഡന്‍റ് അസൂറ, വിമൻസ് ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് ജാസ്മിൻ സിയാദ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കബീർ കൊച്ചി സ്വാഗതവും, അസി.സെക്രട്ടറി ഗസൽ റഫീഖ് നന്ദിയും പറഞ്ഞു. ചിത്രം: പൗരസംഗമത്തിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.