കുസാറ്റ് രാജ്യാന്തര ചെസ് മത്സരം തുടങ്ങി

കളമശ്ശേരി: ശാസ്ത്രസാങ്കേതിക സര്‍വകലാശാല കായികവിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ് ക്ലബ്ബും സംയുക്തമായി 31-ാമത് കുസാറ്റ് രാജ്യാന്തര ചെസ് മത്സരം വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയായുള്ള മത്സരത്തിൽ 450-ഓളം പേർ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യന് 30,000 രൂപയും ട്രോഫിയുമാണ് സമ്മാനം. 30 ഓളം വിഭാഗങ്ങളില്‍ കാഷ് അവാര്‍ഡുകളും നല്‍കും. മേയ് 29ന് അവസാനിക്കും. (ഫോട്ടോ)EC KALA 2 C USATCHES കുസാറ്റ് രാജ്യാന്തര ചെസ് മത്സരം വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.