പറവൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ് കുമാര്‍. ഭരണസമിതി തെരഞ്ഞെടുപ്പ് സഹകരണ തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കമീഷൻ നിർദേശിച്ചതനുസരിച്ച് രണ്ട് പ്രാദേശിക ദിനപത്രത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിര പരാതിക്കാരനാണ് പരാതി നൽകിയിരിക്കുന്നത്. ബാങ്കിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ ഭരണസമിതി ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകുകയും വക്കീൽ മുഖാന്തരം ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതാണെന്നും ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.