പൊതുവഴിയിൽ ചാക്കുകളിൽ മാലിന്യം തള്ളുന്നു; യാത്ര ദുസ്സഹം 

വൈപ്പിൻ: സംസ്ഥാന പാതയിൽ എളങ്കുന്നപ്പുഴ, മാലിപ്പുറം പ്രദേശങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നു. എളങ്കുന്നപ്പുഴ നട ബസ് സ്റ്റോപ്പിന് സമീപം സ്ഥിരം മാലിന്യംതള്ളൽ കേന്ദ്രമായി മാറി. സൽക്കാര ചടങ്ങുകൾ കഴിഞ്ഞുള്ള മാലിന്യങ്ങൾ ചാക്കുകണക്കിനാണ് ഇവിടെ തള്ളുന്നത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചതായി പ്രദേശവാസികൾ പറഞ്ഞു. മാലിന്യങ്ങൾ തെരുവോരത്ത് തള്ളുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. മാലിപ്പുറം പാലത്തിൽനിന്ന് മാലിന്യം ഇടുന്നത് മൂലം പാലത്തിലൂടെയുള്ള സഞ്ചാരം ദുരിതമായി. പാലത്തിൽ തെരുവ് നായ്ക്കളുടെ ശല്യം മൂലം വാഹനാപകടങ്ങളും പതിവായിരിക്കുകയാണ്. പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി പാലത്തിന് ഇരുവശത്തും നെറ്റ് അടിച്ചിരുന്നു. അതിപ്പോൾ കാട് കയറിയ നിലയിലാണ്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച കാമറയും നോക്കുകുത്തിയായി. മാലിന്യം തള്ളുന്നവരെ പിടികൂടുവാനോ പിഴയടപ്പിക്കാനോ പഞ്ചായത്ത് തയാറാകുന്നില്ല. Waste എളങ്കുന്നപ്പുഴ നട ബസ് സ്റ്റോപ്പിന് സമീപം മാലിന്യം ചാക്കുകളിൽ തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.