മധ്യവയസ്കനെ ‍പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി

മുടക്കുഴ: ചുണ്ടക്കുഴി സപ്ലൈകോ ഗോഡൗണിനോട് ചേർന്നുള്ള പാറമടയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുടക്കുഴ പോസ്റ്റ്​ ഓഫിസ് ജങ്ഷനിൽ താമസിക്കുന്ന പറമ്പിവീട്ടിൽ ശിവനെയാണ് (58) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടിന്​ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പെരുമ്പാവൂർ അഗ്​നിരക്ഷാസേനയും കോടനാട് പൊലീസും ചേർന്നാണ് മൃതദേഹം പാറമടയിൽനിന്ന് പുറത്തെടുത്തത്. ഭാര്യ: കോമളം. മകൻ: വിമൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ekd sivan 58 pbvr 1 ശിവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.