മട്ടാഞ്ചേരി: സാഹിത്യകാരനായിരുന്ന എൻ.കെ.എ ലത്തീഫിന്റെ മകൾ സാബിറ ജബ്ബാർ എഴുതിയ സ്വര സാന്ത്വനം എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം യാസ്മിൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നു. ജസ്റ്റിസ്. സി.കെ. അബ്ദുൽ റഹീം പ്രകാശന കർമം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. ഫൗസിയാ മുഹമ്മദ്, പി.എം.സിദ്ദീഖ് സമദ്, ആർ.വിജയകുമാർ, പി.എ. ഹംസകോയ, ഷൈലസലീം എന്നിവർ സംസാരിച്ചു. യദുനന്ദൻ, കെ.എ. ഷുഹൈലത്ത്, മുഹമ്മദ് അൻസാർ, സുനന്ദരേശപൈ, വി.എം.അബ്ദുൽസലാം എന്നിവരെ ആദരിച്ചു. ചിത്രം: ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം പുസ്തക പ്രകാശനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.