കേരള സർവകലാശാല വാർത്തകൾ

പരീക്ഷ പുനഃക്രമീകരിച്ചു തിരുവനന്തപുരം: ജൂണ്‍ നാലിന്​ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്/കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 22 ലേക്ക് പുനഃക്രമീകരിച്ചു. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷഫലം ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017 & 2018 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (332) (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്​സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247)( 2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബി.എ (മേഴ്‌സി ചാന്‍സ് -2010 2011, 2012 അഡ്മിഷന്‍) ജനുവരി 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം എട്ടാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) (2011 അഡ്മിഷന്‍ & 2012 അഡ്മിഷന്‍ സപ്ലിമെന്ററി) (2008, 2009 & 2010 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2022 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍ ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്​സി സുവോളജി (ന്യൂജനറേഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് 27ന് അതാത് കോളജുകളില്‍ നടത്തും. എം.ബി.എ പ്രവേശന തീയതി നീട്ടി വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളില്‍ എം.ബി.എ (ഫുള്‍ടൈം) 2022-24 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 രാത്രി 10 വരെ നീട്ടി. വിവരങ്ങള്‍ക്ക്: www.admissions.keralauniversity.ac.in സമ്പര്‍ക്ക ക്ലാസ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് പി.ജി ഒന്നാം സെമസ്റ്റര്‍ 2021 അഡ്മിഷന്‍ സമ്പര്‍ക്ക ക്ലാസുകള്‍ മേയ് 28ന്​ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരം വെബ്‌സൈറ്റില്‍ (www.ideku.net).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.