blrb പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം കോലഞ്ചേരി: അറിവ് നിർമിച്ചും പങ്കുവെച്ചും അവധിക്കാല അധ്യാപക പരിശീലനം ശ്രദ്ധേയമായി. 'അക്കാദമിക മികവ് വിദ്യാലയമികവ്' എന്ന മുദ്രാവാക്യവുമായി നടത്തിയ അവധിക്കാല അധ്യാപക പരിശീലനമാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. പുതിയ അധ്യയന വർഷം പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് മുതലുള്ള മുഴുവൻ അധ്യാപകർക്കും ആറുദിവസത്തെ സമഗ്ര പരിശീലനം നൽകുന്നത്. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷത്തെ അവധിക്കാലസമാനമായ ദിനങ്ങൾ വീടുകളിലിരുന്ന് ചെലവഴിച്ചതിനെത്തുടർന്ന് കുട്ടികളിലുണ്ടായ പഠനവിടവുകൾ പരിഹരിച്ച്, ഓരോ കുട്ടിയെയും അക്കാദമിക മികവുകളിലേക്ക് കൈപിടിച്ചുയർത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. രണ്ടു ഘട്ടത്തിലായി നടക്കുന്ന പരിശീലനത്തിൽ ആദ്യഘട്ടമായി ഇ-ക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. ഒന്നു മുതൽ എട്ടാം ക്ലാസുവരെ മുഴുവൻ കുട്ടികൾക്കും മികച്ച രീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ വിദ്യാലയത്തിന്റെ അക്കാദമിക മികവിന് സഹായകമാകുന്ന തരത്തിൽ അധ്യാപകരുടെ വൈജ്ഞാനിക വികാസത്തിനു ഉപകരിക്കുന്ന മൊഡ്യൂളുകളും പരിചയപ്പെടുത്തി. കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായി നടന്ന പരിശീലന പരിപാടിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സജിത് കുമാർ, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, അധ്യാപകരായ സൂസൻ തോമസ്, എം.ജി. മഞ്ജുള, ഷിന്റു ജോൺ, പി.കെ. ചന്ദ്രിക എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: കോലഞ്ചേരി ഉപജില്ലയിൽ നടന്ന അധ്യാപക പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.