ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ മണിപ്പൂരി നൃത്തം അരങ്ങേറി

കാലടി: അന്തർദേശീയ . മണിപ്പൂരിൽനിന്നുള്ള സിനാം ബസു സിങ്ങിന്‍റെ മണിപ്പൂരി നൃത്തം ശ്രീശങ്കരന്‍റെ കൃതികളുടെ ആവിഷ്കാരമായിരുന്നു. ബംഗ്ലാദേശിൽനിന്നുള്ള നർത്തകി പ്രഫ. തമന്ന റഹ്മാനും നൃത്തം അവതരിപ്പിച്ചു. തുടർന്ന് മലപ്പുറത്തുനിന്നുള്ള മഞ്ജു വി. നായരുടെ ഭരതനാട്യം അരങ്ങേറി. കൊൽക്കത്തയിൽനിന്നുള്ള നൃത്യാംഗൻ കഥക് കേന്ദ്രത്തിന്‍റെ ഏഴ് കലാകാരികൾ ദ്രുതഗതിയിലുള്ള ചലനങ്ങളാൽ കഥകിലൂടെ കാണികളെ വിസ്മയിപ്പിച്ചു. നർത്തകി പരാമിത മൈത്രയും സംഘവുമാണ് കഥക് അവതരിപ്പിച്ചത്. മലേഷ്യയിൽ ഒഡിസി നൃത്തം പരിശീലിപ്പിക്കുന്ന പറവൂർ സ്വദേശിനി സന്ധ്യ മനോജ് ഒഡിസി അവതരിപ്പിച്ചു. പരിപാടി വ്യാഴാഴ്ച സമാപിക്കും. ചിത്രം--1 -- ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ മഞ്ജു വി. നായരുടെ ഭരതനാട്യം 2-- ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ സിനാം ബസു സിങ്ങിന്‍റെ മണിപ്പൂരി നൃത്തം em, ea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.