സനൂപിന്‍റെ കുടുംബത്തിന് വീട് കൈമാറി

കോതമംഗലം: ഏക അത്താണിയായ ചെറുപ്പക്കാരന്റെ അപകട മരണം അനാഥമാക്കിയ കുടുംബത്തിന് നാട്ടുകാരുടെ കനിവിൽ വീടൊരുങ്ങി. ആകസ്മികമായ ഒരപകടം പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി ഉതിനാട്ട് സനൂപിന്‍റെ ജീവൻ അപഹരിച്ചപ്പോൾ മൂന്നു മക്കളും ഭാര്യയും രോഗികളായ മാതാപിതാക്കളും നിസ്സഹായരാവുകയായിരുന്നു. കൂറ്റംവേലിയിലെ നാട്ടുകാർ സനൂപിന്റെ ചികിത്സ ചെലവടക്കം കുടുംബത്തെ ഏറ്റെടുക്കാൻ മുന്നോട്ടുവരുകയും ചികത്സ സഹായനിധിക്ക് രൂപംനൽകുകയും ചെയ്തു. ചികിത്സ ചെലവിനായി സ്വരൂപിച്ച തുകയിൽ ബാക്കി വന്നതും പിന്നീട് സമാഹരിച്ച തുകയും ചേർത്ത് നാലര സെന്റ് സ്ഥലവും അതിലെ മൂന്നു കിടപ്പുമുറികളുള്ള പണി തീർന്ന വീടുമാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന സനൂപിന്റെ ഭാര്യക്കും മക്കൾക്കുമായി വാങ്ങി നൽകിയത്. വീടിന്റെ താക്കോൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് കുടുംബത്തിനു കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.ജെ. ബോബൻ, ചികത്സ സഹായ നിധി ഭാരവാഹികളായ കെ.എം. ഇല്യാസ് മൗലവി, കെ.എ. ജമാൽ, പി.പി. മുഹമ്മദ്, ബാവ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീനത്ത് മൈതീൻ, രമണൻ, സഫിയ സലിം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.