മുതിർന്ന പൗരന്മാർക്ക്​ വിനോദ യാത്ര

മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് വിനോദയാത്ര സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിലാണ് ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ്, ശ്രീമൂലം യൂനിയൻ ക്ലബ്‌ എന്നിവരുമായി സഹകരിച്ച്​ സ്നേഹയാത്ര സംഘടിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജശ്രീ രാജു യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ പി.എം. അബ്ദുൽ സലാം, നിസ അഷ്‌റഫ്‌, വാർഡ് കൗൺസിലർ അമൽ, മുൻ കൗൺസിലർ ബിനീഷ് എന്നിവർ സംസാരിച്ചു. നഗരസഭയുടെ സ്‌നേഹവീട് വൃദ്ധസദനത്തിൽ നിന്നുള്ള ആളുകൾ ഉൾപ്പെടെ നഗരസഭ പരിധിയിലെ 50ഓളം വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു. മൂവാറ്റുപുഴ നഗരസഭയിലെ മുതിർന്ന പൗരന്മാരുടെ സ്നേഹ യാത്ര രാജശ്രീ രാജു ഉദ്ഘാടനം ചെയ്യുന്നു EM Mvpa 5 MMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.