blurb പെൻസിൽ വില മാത്രം വർധിച്ചില്ല മൂവാറ്റുപുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നോട്ട്ബുക്ക് അടക്കം പഠനോപകരണങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്. ബുക്ക് മുതൽ പേന വരെയുള്ളവക്ക് വില വർധിച്ചതോടെ സാധാരണക്കാർ വലയുകയാണ്. നോട്ട്ബുക്കിന് അഞ്ച് മുതൽ ഏഴു രൂപ വരെയാണ് വർധന. പേനക്ക് രണ്ട് മുതൽ മൂന്നു രൂപ വരെയും കൂടി. ഇൻസ്ട്രുമെന്റ് ബോക്സിന് 10 രൂപയുടെ വർധനയുണ്ട്. ബാഗിനും കുടകൾക്കുമെല്ലാം 25 ശതമാനത്തിലേറെ വില വർധിച്ചിട്ടുണ്ട്. പേപ്പർ ക്ഷാമം ഉണ്ടായതാണ് ബുക്കുകളുടെ വിലവർധനക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. സ്കൂൾ യൂനിഫോമിന്‍റെ വിലയും കൂടിയിട്ടുണ്ട്. തയ്യൽ കൂലിയിലും വർധനയുണ്ട്. ഷർട്ട്- 300, പാന്റ്- 400, ചുരിദാർ- 400 എന്നിങ്ങനെയാണ് കൂലിയിലെ വർധന. എന്നാൽ, പെൻസിലിന്‍റെ വില മാത്രം വർധിച്ചിട്ടില്ല. നാലുവർഷം മുമ്പുള്ള വിലതന്നെയാണ് പെൻസിലിനുള്ളത്. ചിത്രം. സ്കൂൾ വിപണി EM Mvpa 2 school supr lead consider
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.