വെൽഫെയർ പാർട്ടി പൗരസംഗമം

മൂവാറ്റുപുഴ: കെ-റെയിൽ കേരളത്തിന് വേണ്ട എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന സമിതിയംഗം പ്രേമാ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നസീർ അലിയാർ വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ. യൂനുസ് അധ്യക്ഷത വഹിച്ചു. ഗാന്ധിയനും ഗ്രന്ഥകാരനുമായ ഡോ. എം.പി. മത്തായി, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, കെ റെയിൽ സമരസമിതി ജില്ല കൺവീനർ മാരിയ അബു, ഷാജി സെയ്തുമുഹമ്മദ്, സുമയ്യ ഫസൽ, ഇ.കെ. നജീബ് തുടങ്ങിയവർ സംസാരിച്ചു. ടി.യു. അൻവർ സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു. ചിത്രം. EM Mvpa 6 Party പൗരസംഗമം പ്രേമാ ജി. പിഷാരടി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.