വൈദ്യുതി തൂണുകൾ ഇല്ല; പുതിയ കണക്ഷന് കാലതാമസം

കോതമംഗലം: പോത്താനിക്കാട് മേഖലക്ക് കീഴിൽ വൈദ്യുതി തൂണുകൾ ഇല്ലാത്തതു കാരണം നിരവധിയാളുകൾക്ക് പുതിയ കണക്ഷൻ കിട്ടാൻ വൈകുന്നു. പണം അടച്ച് രണ്ടുമാസമായി കാത്തിരിക്കുന്നവർ വരെയുണ്ട്. മൂവാറ്റുപുഴ ഡിവിഷനിൽനിന്നാണ് തൂണുകൾ എത്തേണ്ടതെന്നും എത്തിയാൽ ഉടൻ കണക്ഷൻ നൽകുമെന്നും അധികൃതർ പറയുന്നു. കണക്ഷനാവശ്യമായ മറ്റ് ഉപകരണങ്ങളെല്ലാമുണ്ട്. അതേസമയം, നിലവിൽ കണക്ഷനുള്ള ഉപഭോക്താക്കളുടെ വൈദ്യുതി മുടക്കം തടയാൻ പുതിയ തൂണുകൾ വന്നാലും മരം വീണും വാഹനങ്ങളിടിച്ചും തകരുന്ന തൂണുകൾ മാറ്റാനായിരിക്കും മുൻഗണന നൽകുക. ഏപ്രിൽ, മേയ് മാസത്തിൽ തന്നെ നിരവധി തൂണുകൾ ഒടിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.