തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിങ്​ പൂർത്തിയായി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്​ യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിങ്​ പൂർത്തിയായി. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ജാഫർ മാലിക്, മുഖ്യ നിരീക്ഷകൻ ഗിരീഷ് ശർമ, റിട്ടേണിങ് ഓഫീസർ വിധു എ. മേനോൻ എന്നിവരുടെ നിരീക്ഷണത്തിലാണ്​ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂനിറ്റില്‍ വച്ച് ആകെ സ്ഥാനാര്‍ഥികളുടെയും 'നോട്ട'യുടെയും ഒഴികെയുള്ള ബട്ടണുകള്‍ മറച്ചശേഷം സീൽ ചെയ്യുകയാണ് ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പി‍ൻെറ സ്‌ട്രോങ്​ റൂം കൂടിയായ മഹാരാജാസ് കോളജ് ലൈബ്രറി ബിൽഡിങ്ങിലാണ് നടത്തിയത്. തുടർന്ന് മോക് ടെസ്റ്റും നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുത്ത 14 വോട്ടിങ് യന്ത്രങ്ങളിൽ 1000 വോട്ടുകൾ രേഖപ്പെടുത്തി, വോട്ടുകൾ എണ്ണി യന്ത്രങ്ങളുടെ കൃത്യതയും ഉറപ്പു വരുത്തി. വോട്ടർ സ്ലിപ്പ് വിതരണം: ബൂത്ത് ലെവൽ ഓഫിസർമാർക്ക് ഡ്യൂട്ടി ലീവ് കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണത്തി‍ൻെറ ചുമതല വഹിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി ലീവ് നൽകി ജോയന്‍റ്​ ചീഫ് ഇലക്ടറൽ ഓഫിസർ ഉത്തരവിറക്കി. നിയുക്ത അധികാരപരിധിയിലെ എല്ലാ വീടുകളും സന്ദർശിച്ച്​ വോട്ടർ സ്ലിപ് വിതരണം ചെയ്യുന്നതിന് മേയ് 24, 25, 26 തീയതികളിൽ രണ്ടു ദിവസം തെരഞ്ഞെടുക്കാം. തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ പോളിങ്​ സ്റ്റേഷനുകളിൽ ബൂത്ത് ലെവൽ ഓഫിസർമാരായി കണയന്നൂർ താലൂക്ക് തഹസിൽദാർ നിയോഗിച്ചവർക്ക് വകുപ്പുമേധാവിമാർ രണ്ടു ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നാണ് നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.