വൈപ്പിൻ: കേന്ദ്രീയ വിദ്യാലയ കുട്ടികളുടെയും രക്ഷാകർത്താക്കളുടെ കൂട്ടായ്മയായ സാരഥിയുടെ കലാദിനം രാജാറാം മോഹൻ റോയുടെ ജന്മദിനമായ 22ന് ആഘോഷിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ, കരകൗശല പ്രദർശനങ്ങൾ, നൃത്തങ്ങൾ, രവീന്ദ്ര സംഗീതം പരിചയപ്പെടൽ ഗാനാലാപനം എന്നീ കുട്ടികളുടെ കലാപരിപാടികൾ നടന്നു. നാസർ ബാബു കലാദിനം ഉദ്ഘാടനം ചെയ്തു. ശാലിനി അധ്യക്ഷത വഹിച്ചു. രേഖ മനോജ് സ്വാഗതവും ഡിംപിൾ കൃതജ്ഞതയും രേഖപ്പെടുത്തി. ദിലീപ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.