ആലങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻെറ അംഗീകാരത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്ന കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനത്തെ പ്രചാരകർക്കായി ഏർപ്പെടുത്തിയ സംസ്ഥാന ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാർഡിന് ആലങ്ങാട് സ്വദേശി കെ.എൻ. സുനിൽകുമാർ അർഹനായി. ഈ മാസം 31ന് തിരുവനന്തപുരം എം.കെ. വേലായുധൻ നായർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിരുദദാന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. ബി. മധു അറിയിച്ചു. 32 വർഷമായി ഹിന്ദി പ്രചാരകനും അധ്യാപകനുമാണ് സുനിൽകുമാർ. ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൻെറ സ്ഥാപകനും പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. ഇപ്പോൾ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്‍ററിൽ ഹിന്ദി അധ്യാപക പരിശീലകനായി സേവനം അനുഷ്ഠിക്കുന്നു. പടം ER PVR sreshta hindi 1 ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡിന് അർഹനായ കെ.എൻ. സുനിൽകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.