മന്ത്രി പി.രാജീവിന്‍റെ ഓഫിസിലേക്ക് മാർച്ച്

കളമശ്ശേരി: കെ.എസ്.ആർ.ടി.സി.യിലെ ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രി പി. രാജീവിന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് കുസാറ്റ് റോഡിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധം ബി.എം.എസ് എറണാകുളം ജില്ല സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് സംഘ് ജില്ല വർക്കിങ്ങ് പ്രസിഡന്റ്‌ അജികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. EC KALA 1 KSRTC കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിന്‍റെ ഓഫിസിലേക്ക് നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.