കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലത്തിന്‍റേത് എന്നതിലുപരി ജില്ലയിലെയും സംസ്ഥാനത്തിലെയും ഏറ്റവും ശ്രദ്ധേയമായ പ്രദേശങ്ങളിലൊന്നാണ് കാക്കനാട്. ജില്ല ആസ്ഥാനമെന്ന നിലയിൽ ജോലി സംബന്ധമായും മറ്റു കാര്യങ്ങൾക്കുമായി ആയിരങ്ങളാണ് ദിവസേന ഇവിടേക്ക് എത്തുന്നത്. സംസ്ഥാനത്തെ പ്രധാന ഐ.ടി ഹബായ ഇൻഫോപാർക്കിൽ 50,000ത്തിൽപരം ടെക്കികളാണ് ജോലി ചെയ്യുന്നത്. എന്നാൽ, നല്ലൊരു ബസ് സ്റ്റേഷൻ ഇല്ല എന്നത് കാക്കനാട് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. തൃക്കാക്കര നഗരസഭയുടെ കീഴിൽ നഗരസഭ കാര്യാലയത്തോട് ചേർന്ന് നിലവിൽ ബസ്സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അത്യാധുനിക സൗകര്യങ്ങൾ പോയിട്ട് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. 2020ൽ തൃക്കാക്കര നഗരസഭയിൽ ചുമതലയേറ്റ നഗരസഭ ഭരണസമിതി പ്രധാന പദ്ധതികളിൽപെടുത്തി നിലവിലുള്ള ബസ്സ്റ്റാൻഡ് പൊളിച്ച് ആധുനികരീതിയിൽ പുതുക്കിപ്പണിയുമെന്ന് അറിയിച്ചിരുന്നു. ബസ്സ്റ്റാൻഡും വ്യാപാര സമുച്ചയവും പൊളിച്ചുപണിയാനും തൃക്കാക്കര നഗരസഭയുടെ ഓഫിസിന്‍റെ നവീകരണത്തിനുമായി 2022-23 വാർഷിക ബജറ്റിൽനിന്ന് 29 കോടി അനുവദിച്ചിട്ടുണ്ട്. നിർമാണച്ചുമതല നൽകിയ ഊരാളുങ്കൽ സൊസൈറ്റി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ട് നഗരസഭയും റവന്യൂ വകുപ്പും തമ്മിലുണ്ടായിരുന്നു തർക്കങ്ങളും നഗരസഭയിലെ ഭരണ- പ്രതിപക്ഷ വിവാദങ്ങളും മൂലം നിർമാണ പ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല. നാല് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടാറുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കാർ ഉപയോഗിക്കുന്നില്ല. തൃക്കാക്കരയുടെ വികസനം മുൻനിർത്തിയാണ് സ്ഥാനാർഥികൾ വോട്ട് പിടിക്കുന്നതെങ്കിലും നഗരത്തിലെ ഏറ്റവും പ്രധാന കേന്ദ്രത്തിന്‍റെ മുഖച്ഛായ മാറാൻ കാരണമായേക്കാവുന്ന വികസനം ഇനിയും ശൈശവം പിന്നിട്ടിട്ടില്ല. ചിത്രം: തൃക്കാക്കര നഗരസഭ ബസ്സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.