കൊച്ചി: ആവശ്യത്തിന് കപ്പൽ സർവിസുകളില്ലാതായതോടെ ബുദ്ധിമുട്ടിൽ വലഞ്ഞ് ലക്ഷദ്വീപ് ജനത. സ്കൂൾ, കോളജ് അവധിക്കുശേഷം മടങ്ങേണ്ട വിദ്യാർഥികളടക്കം ഇതോടെ പ്രതിസന്ധിയിലാണ്. ഏഴെണ്ണമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആകെ രണ്ട് കപ്പലുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. 250, 400 സീറ്റുകളുടെ കപ്പലുകളാണിവ. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ ബുക്കിങിന് ശ്രമിച്ച് ലഭിക്കാതെ നിരാശരായിരിക്കുന്നത്. ചികിത്സ ആവശ്യങ്ങൾക്ക് കൊച്ചിയിലെത്തേണ്ടവരും ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൊച്ചിയിൽനിന്നും തിരിച്ച് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാത്തവരും നിരവധിയുണ്ട്. സർവിസ് നടത്തിയിരുന്ന 700 സീറ്റിന്റെ എം.വി കവരത്തി കപ്പൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് നന്നാക്കാൻ കൊച്ചിയിലെത്തിച്ചിരിക്കുകയാണ്. ഇത് ജൂലൈ മാസത്തോടെയെ മടങ്ങിയെത്തുകയുള്ളൂവെന്നാണ് വിവരം. 150 സീറ്റുള്ള രണ്ട് കപ്പലുകൾ കാലാവധി കഴിഞ്ഞതിനാൽ ഒഴിവാക്കിയിരിക്കുകയാണ്. ബാക്കിയുള്ള 250, 400 സീറ്റുകളുള്ള രണ്ട് കപ്പലുകളും അറ്റകുറ്റപ്പണിക്ക് ഡോക്കിലാണ്. ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വെസ്സലുകളുടെ സർവിസും കാലാവസ്ഥ മോശമായതിനാൽ മുടങ്ങുന്നുണ്ട്. കൂടുതൽ കപ്പലുകൾ ഉടൻ എത്തിച്ച് സർവിസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കപ്പലുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പോർട്ട് ഡയറക്ടറെ ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.