പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ രാജീവ് ഗാന്ധിയുടെ 31ാംമത് രക്തസാക്ഷി ദിനം ആചരിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഐ.എം.എ സഹകരണത്തോടെ ഇരിങ്ങോള്‍ വിദ്യാദീപ്തി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെങ്ങോല മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അശമന്നൂര്‍ മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി നേതൃത്വം നല്‍കി. കോണ്‍ഗ്രസ് ഈസ്റ്റ് മുടിക്കല്‍ ബൂത്ത് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സുബൈറുദ്ദീന്‍ ചെന്താര ഉദ്ഘാടനം ചെയ്തു. അറക്കപ്പടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണത്തിൽ പ്രസിഡന്റ് അഡ്വ. അരുണ്‍ പോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. em pbvr 1 Rajeev anusmaranam കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.