ഫിസാറ്റിൽ അന്തർദേശീയ സെമിനാർ

അങ്കമാലി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തി‍ൻെറ (എൻ.ഇ.പി) ഭാഗമായി വിദേശ സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി 'ജർമനിയിലെ വിദ്യാഭ്യാസ -തൊഴിൽ അവസരങ്ങൾ' വിഷയത്തിൽ ഫിസാറ്റിൽ സെമിനാർ സംഘടിപ്പിച്ചു. ജർമൻ കോൺസുലേറ്റിലെ സീനിയർ ടെക്നിക്കൽ അഡ്വൈസർ ഡോ. മഞ്ജുള ശേഖർ ഫിസാറ്റിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസുകളെടുത്തു. പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, എം.ടെക് കോഴ്സുകളുടെ കോഓഡിനേറ്റർ ഡോ. പ്രസാദ് ജെസി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.