മൂവാറ്റുപുഴ: ഉന്നക്കുപ്പ വളവിൽ വീണ്ടും അപകടം. ബൈക്കിൽ ഇടിച്ചു നിയന്ത്രണംവിട്ട ലോറി കാറിനെ ഇടിച്ചു മറിച്ചു. കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയും കാറിനു മുകളിലേക്ക് വീണു. കാറിലുണ്ടായിരുന്നവർ അടക്കം എട്ടുപേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ ഉന്നക്കുപ്പ അപകട വളവിൽ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന ആർമി ഉദ്യോഗസ്ഥൻ തിരുവല്ല തൈമറ മാമ്പറപ്പറമ്പിൽ ഫിലിപ്പ് വർഗീസ് (43), ഭാര്യ ധന്യ (39), മക്കളായ അനുഷ (11), ആഞ്ജല (ആറ്), പിതാവ് എം.പി. വർഗീസ് (71), കാർ ഡ്രൈവർ രതീഷ് (30), ലോറി ഡ്രൈവർ ഇഞ്ചൂർ വെളിയത്ത് അജി(26), ബൈക്ക് യാത്രക്കാരൻ ഈസ്റ്റ് മാറാടി ഇല്ലത്തുമല ശരത്ശശി(32) എന്നിവർക്കാണ് പരിക്കേറ്റത്. ആഞ്ജലക്ക് സാരമായ പരിക്കുണ്ട്. അനുഷയുടെ കൈ ഒടിഞ്ഞു. ഫിലിപ്പിൻെറയും വർഗീസിൻെറയും ദേഹത്ത് മുറിവുണ്ട്. ധന്യയുടെ മുഖത്തിനാണ് പരിക്ക്. ഇവരെ വിദഗ്ധ ചികിത്സക്കായി മൂവാറ്റുപുഴയിൽനിന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ലോഡുമായി വന്ന ലോറിയാണ് അപകട പരമ്പര സൃഷ്ടിച്ചത്. ഉന്നക്കുപ്പ വളവിൽ ഇറക്കം ഇറങ്ങി വരുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കിൽ ഇടിച്ചു. തുടർന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ കാർ റോഡരികിൽ നിർമിക്കുന്ന കരിങ്കൽ കെട്ടിനു മുകളിലൂടെ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയും ഇതിനു പിറകെയാണ് താഴേക്ക് പോയത്. താഴെപ്പതിച്ച കാറിനു മുകളിൽ ലോറിയുടെ മുൻഭാഗം കുത്തി നിന്നു. ലോറി ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കാറിലുള്ളവരെ വെളിയിലെടുത്തു. സൂററ്റിൽ ആർമി ഓഫിസറായ ഫിലിപ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇദ്ദേഹത്തെയും വിളിച്ച് തിരിച്ചുവരുന്ന വഴിയാണ് അപകടം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ഡ്രൈവർ അജി പറഞ്ഞു. ചിത്രം. അപകടത്തിൽ മറിഞ്ഞ കാറും ലോറിയും EM Mvpa 3 Accident
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.