തേവരയാർഡിലെ ലോ ഫ്ലോർ ബസുകൾ പൊളിക്കൽ നടപടിയിലേക്ക്​

കൊച്ചി: കെ.യു.ആർ.ടി.സിക്ക്​ കീഴിലെ തേവര യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ജനുറം ലോഫ്ലോർ ബസുകൾ പൊളിക്കൽ നടപടിയിലേക്ക്​ കടക്കുന്നു. ദിവസങ്ങൾക്ക്​ മുമ്പ്​​ ഉദ്യോഗസ്ഥ സംഘം തേവരയിലെത്തി ബസുകൾ പരിശോധിച്ചു. യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ഇരുപത്തിയെട്ട്​ ബസുകളിൽ 2009ൽ വാങ്ങിയ പതിമൂന്ന്​ വർഷം പഴക്കമുള്ള പത്ത്​ ബസുകളാണ്​ പൊളിക്കുന്നത്​. രണ്ട്​ വർഷമായി യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകളെ ചൊല്ലി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ്​ ഹൈകോടതി 'ഈ ബസുകൾ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന​ത്​ എന്തിനാണെന്ന്' ചോദിച്ചത്​. തുടർന്നാണ്​ കാര്യങ്ങൾ പരിശോധിക്കാൻ അധികൃതർ സമിതിയെ വെച്ചത്​. ഈ സംഘത്തി‍ൻെറ പരിശോധനക്ക്​​ മുമ്പ്​​ തന്നെ ഈ ബസുകളിൽനിന്ന്​ എടുക്കാൻ കഴിയുന്ന യന്ത്രസാമഗ്രികൾ മറ്റ്​ ബസുകളിലേക്ക്​ മാറ്റിയിരുന്നു. അവശേഷിക്കുന്ന പതിനെട്ട്​ ബസുകൾ സർവിസിന്​ വേണ്ടി തയാറാക്കാൻ കഴിയുമെന്നാണ്​ അധികൃതർ പറയുന്നത്​. ER AB 1 കെ.യു.ആർ.ടി.സിക്ക്​ കീഴിലെ തേവര യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ജനുറം ലോഫ്ലോർ ബസുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.