മട്ടാഞ്ചേരി: 10 കലാകാരൻന്മാർ ചേർന്ന് ഒരുക്കിയ നിശ്ശബ്ദതയുടെ സൗന്ദര്യം (ദി ബ്യൂട്ടി ഓഫ് സൈലൻസ് ) എന്ന ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. മട്ടാഞ്ചേരി ജൂതത്തെരുവിലെ നിർവാണ ആർട്ട് ഗാലറിയിലാണ് പ്രദർശനം നടക്കുന്നത്. അനിൽ പട്ടണം, പ്രിയ ശ്രീദേവൻ, ഷീജ മേനോൻ, വിജയൻ ബാലകൃഷ്ണൻ, സജ്ന ഫാഹിയ, ബി.സതീഷ് കുമാർ ചെങ്ങന്നൂർ, ഷൈലജ ബിന്നി, ശലീന നായർ, ശ്രീജ കരിപ്പായിൽ, വീണ സതീഷ് എന്നീ ചിത്രകാരൻമാരാണ് സൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. കാൻവാസിൽ ഓയിൽ കളറും അക്രിലിക്കും ഉപയോഗിച്ചും, ജലഛായം ഉപയോഗിച്ച് പേപ്പറിലും, മിക്സഡ് മീഡിയവും ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കേരള ലളിതകല അക്കാദമി മുൻ സെക്രട്ടറി വൈക്കം എം.കെ. ഷിബു പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനം ഈ മാസം 26ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് പ്രദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.