ഫോർട്ട്കൊച്ചി: ഫുട്ബാൾ പരിശീലന രംഗത്ത് 52 വർഷം പിന്നിടുന്ന രാജ്യത്തെ തന്നെ മുതിർന്ന പരിശീലകനായ റൂഫസ് ഡിസൂസയെ കൊച്ചി കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. റൂഫസ് പരിശീലനം തുടങ്ങിയ വാർഷിക ദിനത്തിൽ കോച്ചിങ് ആരംഭിച്ച ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ തന്നെയായിരുന്നു ആദരവ് സമർപ്പിച്ചത്. സന്തോഷ് ട്രോഫി താരവും പരിശീലകനുമായിരുന്ന ടി.എ. ജാഫർ റൂഫസിനെ പൊന്നാടയണിയിച്ചു. സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.സലീം അധ്യക്ഷത വഹിച്ചു. സറോബ് ഡിക്കോത്ത, ജോൺ ജോസഫ്, ഉമേഷ് വസന്തൻ എന്നിവർ സംസാരിച്ചു. റൂഫസിന്‍റെ പരിശീലന മികവ് കണക്കിലെടുത്ത് ഫിറ്റ് ഇന്ത്യ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ചിത്രം: മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസക്ക് സന്തോഷ് ട്രോഫി താരവും പരിശീലകനുമായിരുന്ന ടി.എ. ജാഫർ ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.