ഗ്യാൻവാപി കൈയേറാനുള്ള ശ്രമത്തിൽ പ്രതിഷേധിക്കുക -മഹല്ല് കോൺഫെഡറേഷൻ

കൊച്ചി: ഗ്യാൻവാപി മസ്ജിദ് കൈയേറാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ മസ്ജിദുകളിൽ പ്രതിഷേധിക്കണമെന്ന്​ മഹല്ല് കോൺഫെഡറേഷൻ. വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം പ്രതിഷേധ പരിപാടി നടത്തണമെന്ന് മഹല്ല് കൂട്ടായ്മ ജില്ല ചെയർമാൻ മുഹമ്മദ് വെട്ടത്ത് ആവശ്യപ്പെട്ടു. ഗ്യാൻവാപി മസ്ജിദിനുനേരെയും മറ്റ് മുസ്​ലിം ആരാധനാലയങ്ങൾക്ക് നേരെയും ചരിത്രസ്മാരകങ്ങൾക്ക് നേരെയും സംഘ്പരിവാർ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾക്കും ​കൈയേറ്റ ശ്രമങ്ങൾക്കെതിരെയും പൊതുസമൂഹം ഐക്യപ്പെടണമെന്നും ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.