വോട്ടുയന്ത്രങ്ങൾ മഹാരാജാസിലേക്ക് മാറ്റി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടുയന്ത്രങ്ങൾ എറണാകുളം മഹാരാജാസ് കോളജിലേക്ക് മാറ്റി. കലക്ടറേറ്റിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച 257 വോട്ടുയന്ത്രങ്ങളും 311 വി.വി പാറ്റ് യന്ത്രങ്ങളുമാണ് മഹാരാജാസിലേക്ക് മാറ്റിയത്. നേരത്തേ പരിശോധന പൂർത്തിയാക്കി സൂക്ഷിച്ച യന്ത്രങ്ങൾ പൊലീസ് സന്നാഹത്തോടെയാണ് കൊണ്ടുപോയത്. തൃക്കാക്കര ഭാരത് മാത കോളജിലായിരുന്നു നേരത്തേ സ്ട്രോങ് റൂം ഒരുക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനപ്രകാരം മഹാരാജാസ് കോളജിലേക്ക് മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.