ദേശീയപാതയിലെ കുഴി അപകടങ്ങളുണ്ടാക്കുന്നു

പറവൂർ: പറവൂർ-വരാപ്പുഴ ദേശീയപാതയിൽ രൂപംകൊണ്ട കുഴികൾ അപകടങ്ങളുണ്ടാക്കുന്നു. വള്ളുവള്ളി വളവിനു സമീപം ശുദ്ധജല പൈപ്പിന്‍റെ വാട്ടർ പോയന്‍റുകളിൽ ചോർച്ചയുണ്ടായി ജലം ഒഴുകിയുണ്ടായതാണ് കുഴികൾ. വളവായതിനാൽ തൊട്ടടുത്തെത്തുമ്പോഴാണ് കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുക. ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപെട്ടവരിലേറെയും. കഴിഞ്ഞ ദിവസം സമീപവാസികൾ കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും മഴ ശക്തിയാർജിച്ചതിനാൽ എത്രദിവസം നിൽക്കുമെന്ന് അറിയില്ല. കുഴിയടക്കാൻ ദേശീയപാത അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജോർജ് ആവശ്യപ്പെട്ടു. പടം EA PVR dheshiyapathayile 2 പറവൂർ-വരാപ്പുഴ ദേശീയപാതയിലെ കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.