മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി

ആലുവ: . പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെയാണ് വ്യാഴാഴ്ച വെള്ളം കയറിയത്. ക്ഷേത്ര വളപ്പിനകത്ത് ഏകദേശം ഒരടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. എന്നാൽ, പെരിയാർ പൂർണമായി കരകവിഞ്ഞിട്ടില്ല.മണപ്പുറത്തെ ഭൂനിരപ്പിൽനിന്നും രണ്ട് അടിയിലേറെ താഴ്ച്ചയിലാണ് ക്ഷേത്രം. ക്ഷേത്രത്തിനകത്തെ വെള്ളം പെരിയാറിലേക്ക് പോകുന്നതിന് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുഴ കരകവിയും മുമ്പേ ഈ പൈപ്പ് വഴി പുഴയിൽ നിന്ന് വെള്ളം ക്ഷേത്ര മുറ്റത്തേക്കെത്തലാണ് പതിവ്. ക്യാപ്ഷൻ er yas3 manapuram ആലുവ മണപ്പുറം ക്ഷേത്രത്തിൽ പെരിയാറിൽനിന്ന് വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.