പെരുമ്പാമ്പിനെ പിടികൂടി

കോതമംഗലം: ഊഞ്ഞാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിന്റെ വലയിൽ കുടുങ്ങിയ . പാമ്പുപിടിത്ത വിദഗ്​ധൻ ആവോലിച്ചാൽ സ്വദേശി സി.കെ. വർഗീസാണ് പിടിച്ചത്. വീട്ടുകാർ പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർക്കൊപ്പം വർഗീസ് സ്ഥലത്തെത്തി. തുടർന്ന് പാമ്പിനെ വലയിൽനിന്ന്​ രക്ഷപ്പെടുത്തി വനപാലകരെ ഏൽപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.