വീ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: കേരളത്തിലെ ഐ.ടി കമ്പനികളിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജീസ് (വീ) 2022 - 2024ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിവറി ഗ്ലോബല്‍ സി.ഇ.ഒ ടീന ജയിംസിനെ പ്രസിഡന്റായും എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് സീനിയര്‍ ഡെലിവറി മാനേജര്‍ ജയ നായരെ സെക്രട്ടറിയായും ആര്‍.എം എജുക്കേഷന്‍ സൊല്യൂഷന്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ റാണി വിനോദിനെ ട്രഷററായും തെരഞ്ഞെടുത്തു. എച്ച്.ഡി.എഫ്.സി സീനിയര്‍ വൈസ് പ്രസിഡന്റ് ബി.എസ്. അരുണിമ (ചീഫ് മെന്റര്‍), ഒറാക്കിള്‍ സീനിയര്‍ മാനേജര്‍ എച്ച്.ആര്‍ ഡോ. സന്ധ്യ ശര്‍മ (വൈസ് പ്രസി), മൈന്‍ഡ് കര്‍വ് പി.ഒ.എം ഷീബ ഷാജി (ജോ. സെക്ര), പി.ഐ.ടി സൊല്യൂഷന്‍സ് സീനിയര്‍ പ്രോജക്ട് മാനേജര്‍ ആമിന സീനത്ത് (ജോ. ട്രഷ), ടി.സി.എസ് പ്രോജക്ട് ലീഡ് ജ്യോതി രാമസ്വാമി (വീ - ടെക്‌നോളജി സ്‌പെഷലിസ്റ്റ്), സാഫിന്‍ കസ്റ്റമര്‍ സക്‌സസ് ഡയറക്ടര്‍ സ്മിത നായര്‍ (വീ - മീഡിയ ആന്‍ഡ് പി.ആര്‍ കണ്‍സൽട്ടന്റ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.