മമ്പഅ്​ ലെയ്സ് ജൂബിലി സനദ് സമ്മേളനം ഇന്ന് തുടങ്ങും

പള്ളിക്കര: കരിമുകള്‍ മമ്പഅ് അക്കാദമി 13ാം വാര്‍ഷിക സനദ് ദാന ലെയ്‌സ് ജൂബിലി സമ്മേളനം ബുധനാഴ്​ച ആരംഭിക്കും. രാവിലെ 10ന് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും. സി.ടി. ഹാഷിം തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ബെന്നി ബഹനാന്‍ എം.പി, എ.എം. ആരിഫ് എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഹൈകോടതി മുന്‍ ആക്ടിങ്​ ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുര്‍റഹീം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.