ഗ്യാന്‍വാപി മസ്ജിദിനെതിരായ നീക്കം; ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗം -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കാശിയിലെ ഗ്യാന്‍വാപി മസ്ജിദിനെതിരായ നീക്കം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘ് പരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അടിസ്ഥാനരഹിത ന്യായവാദങ്ങള്‍ നിരത്തി ആരാധനസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ശ്രമം. ഇത് മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയാണ്. സംഘ്പരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്‍റെ ചരിത്രം തന്നെയാണെന്ന് അവര്‍ വീണ്ടും തെളിയിക്കുന്നു. ബാബരി മസ്ജിദിന് പിന്നാലെയാണിത്​. ഇപ്പോള്‍ പള്ളിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ സമകാലീന ഇന്ത്യയില്‍ അരങ്ങേറുന്ന ന്യൂനപക്ഷ വേട്ടയുമായി കൂട്ടിവായിക്കാം. ഇനി പരമോന്നത കോടതിയാണ് ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.