ട്രാൻസ്ജെൻഡർ മോഡൽ മരിച്ച നിലയിൽ

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയിൽ ട്രാൻസ്ജെൻഡർ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാവാലം സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ്​ (27) മരിച്ചത്. പാലാരിവട്ടം പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തും. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അഞ്ച് വർഷമായി ഷെറിൻ പാലാരിവട്ടം, തമ്മനം ഭാഗങ്ങളിൽ താമസിച്ചു വരുകയായിരുന്നു. ഷെറിന്‍റെ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്​ പൊലീസ് പറഞ്ഞു. EKD Sherin Selin Mathew 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.