തിളച്ച എണ്ണയില്‍ വീണ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു

ചെങ്ങന്നൂര്‍: മുളക്കുഴയിലെ കാറ്ററിങ്​ സെന്ററില്‍ ജോലിക്കിടെ തിളച്ച എണ്ണയില്‍ വീണ് ചികിത്സയിലിരുന്ന അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ നധിയ സ്വദേശി സദ്ദാമാണ്​ (27) കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച മരിച്ചത്. കഴിഞ്ഞ 12ന് രാവിലെ എട്ടോടെയായിരുന്നു അപകടം. മുളക്കുഴയിലെ ഏദൻസ് എന്ന കാറ്ററിങ്​ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചിക്കന്‍ വറുക്കുന്നതിനിടെ എണ്ണയിലേക്ക് വീഴുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.