ഇടത്​, വലത് മുന്നണികളെ നിലനിർത്തുന്നത് തീവ്രവാദശക്തികൾ -പി.കെ. കൃഷ്ണദാസ്

കൊച്ചി: സംസ്ഥാനത്ത് ഇടത്, വലത് മുന്നണികളെ നിലനിർത്തുന്നത് തീവ്രവാ​ദ ശക്തികളാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ട് മുന്നണികളും മാറി മാറി ഭരിക്കേണ്ടത് തീവ്രവാദികളുടെ ആവശ്യമാണെന്നും എൻ.ഡി.എ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലാരിവട്ടത്ത്​ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒന്നിപ്പിക്കുന്നത് ജിഹാദികളാണ്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ ആക്രമണം നടന്നപ്പോൾ ഇരുമുന്നണിയും തീവ്രവാദികളെ പിന്തുണച്ചത്. സമസ്തയുടെ വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ ഭരണ-പ്രതിപക്ഷം പ്രതികരിക്കാതിരുന്നതും ഇതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.