മൂവാറ്റുപുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പിന്തുണയേകി സി.പി.ഐ ആയവന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കിസാൻ സഭ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ ലോക്കല്‍ സെക്രട്ടറി ഷാജി അലിയാരിന് വിത്തുകള്‍ കൈമാറി നിര്‍വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, പോൾ പൂമറ്റം, സീന ബോസ്, മൂവാറ്റുപുഴ അർബൺ ബാങ്ക് വൈസ് ചെയർമാൻ പി.വി. ജോയി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശിവാഗോ തോമസ് എന്നിവർ സംബന്ധിച്ചു. ചിത്രം- EM Mvpa 6 cpi പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം കിസാൻ സഭ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ ലോക്കല്‍ സെക്രട്ടറി ഷാജി അലിയാരിന് വിത്തുകള്‍ കൈമാറി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.