കീരേലി മലയിൽ മണ്ണിടിച്ചിൽ ഭീഷണി

കാക്കനാട്: മഴ കനത്തതോടെ ആശങ്കയിലായി അത്താണി കീരേലിമല നിവാസികൾ. വർഷങ്ങളായി മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കീരേലിമലയിൽ ഇക്കുറി ചെറിയ തോതിൽ മണ്ണിടിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ വകുപ്പ് അധികൃതരെത്തി ഇവരോട് ക്യാമ്പിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണ് ഇവിടത്തെ കുടുംബങ്ങൾ താമസിക്കുന്നത്. വീടിനു മുകളിൽ ഉയർന്ന് നിൽക്കുന്ന വലിയ മൺതിട്ടയാണ് മഴക്കാലത്തെ ഭീതിയിലാക്കുന്നത്. ഓരോ മഴക്കാലത്തും പുനരധിവാസ പാക്കേജ് തയാറാക്കാമെന്ന് ഉറപ്പു നൽകി അധികൃതർ ഇടപെട്ട് ക്യാമ്പുകളിലേക്ക് മാറ്റുകയും നടപടികൾ ഉണ്ടാകാതെ വരികയും ചെയ്യുന്ന സ്ഥിതി പരിഗണിച്ചാണ് ക്യാമ്പുകളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വാഴക്കാല കാർഗിൽ റോഡിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പാലാരിവട്ടം, വെണ്ണല, കുഴിക്കാട്ടുമൂല ഭാഗങ്ങളിലാണ് മരം വീണ് റോഡ് ഗതാഗതത്തിനും വൈദ്യുതി വിതരണത്തിനും തടസ്സം നേരിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.