പെരുമ്പാവൂർ: മതം വെറുപ്പല്ല, കാരുണ്യമാണ് സന്ദേശത്തിൽ പെരുമ്പാവൂരിൽ നടത്തിയ കെ.എൻ.എം ജില്ല മുജാഹിദ് സമ്മേളനത്തിന് സമാപനം. പെരുമ്പാവൂർ പാലക്കാട്ട്താഴം സലഫി നഗറിൽ നടന്ന സമാപന സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുള്ള കോയ മദനി ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികൾ മനുഷ്യരെയും മതത്തെയും ഭിന്നിപ്പിക്കുന്നതിനെതിരെ വിവേകമതികൾ ഒന്നിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്ന് വരെ കോഴിക്കോട് വെച്ച് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സ്വാഗതസംഘം ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡൻറുമാരായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഹുസൈൻ മടവൂർ, സെക്രട്ടറിമാരായ അബ്ദുൽ മജീദ് സ്വലാഹി, സ്വലാഹുദ്ദീൻ മദനി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, മുസ്ലിം ലീഗ് എറണാകുളം ജില്ല സെക്രട്ടറി ഹംസ മുട്ടം, താഹിർ സേട്ട് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജന. കൺവീനർ സലീം ഫാറൂഖി ആമുഖ പ്രസംഗവും കെ.എൻ.എം സ്വാഗതസംഘം വൈസ് ചെയർമാൻ എ. നിസാർ നന്ദിയും പറഞ്ഞു. er pbvr T.P. Abdullah Koya madhani പെരുമ്പാവൂർ പാലക്കാട്ടുതാഴം സലഫി നഗറിൽ നടന്ന ജില്ല മുജാഹിദ് സമ്മേളനത്തിൻെറ സമാപനം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.