പറവൂർ: നഗരാതിർത്തിയിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ നഗരസഭ അടിയന്തര യോഗം ചേർന്നു. നഗരസഭ 12ാം വാർഡ് നന്തികുളങ്ങരയിലാണ് വീട്ടമ്മക്ക് എലിപ്പനി സ്ഥിരീകരിച്ചത്. നഗരസഭയിലെ എല്ലാ വാർഡിലും ജനകീയ ശുചിത്വ കാമ്പയിൻ നടന്നുവരുണ്ട്. ഇതിന് പുറമെ പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ ലഘുലേഖകൾ വിതരണം ചെയ്യാനും തീരുമാനമായി. മുനിസിപ്പൽ ടൗൺ ഹാളിൽ കൂടിയ യോഗം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ, കൗൺസിലർമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. മോനിഷ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. വത്സ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.