വൈപ്പിന്‍: നടുക്കടലില്‍നിന്ന് ഫിഷിങ് ബോട്ട് കടത്തിക്കൊണ്ടുപോയതായി പരാതി. 12ാം തീയതി രാത്രിയാണ് വൈപ്പിന്‍ കുഴുപ്പിള്ളി സ്വദേശികളുടെ ബോട്ട് തൊഴിലാളികളെ അടക്കം കുളച്ചിലിലേക്ക് കടത്തിക്കൊണ്ടുപോയത്. മത്സ്യബന്ധനം കഴിഞ്ഞ് കൊച്ചി തീരത്തിന് പടിഞ്ഞാറ് എഴ് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് ആങ്കര്‍ ചെയ്തു കിടക്കുകയായിരുന്നു. രണ്ട് ഔട്ട് ബോര്‍ഡ് വള്ളങ്ങളില്‍ എത്തിയ പത്തോളം പേരടങ്ങുന്ന സംഘം തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 90 ലക്ഷം രൂപ വിലവരുന്ന ബോട്ടാണ് കടത്തിക്കൊണ്ടുപോയത്. ബോട്ടിലെ സ്രാങ്കുമായുള്ള തര്‍ക്കമാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളടക്കമുള്ള കാരണങ്ങള്‍ പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്. 11 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കുളച്ചലിലേക്ക് കൊണ്ടുപോയ തൊഴിലാളികളെ അവിടെ ഇറക്കി വിടുകയായിരുന്നു. ആറുപേര്‍ കുളച്ചില്‍ സ്വദേശികളും നാല് ഉത്തരേന്ത്യക്കാരും ഒരു മലയാളിയുമാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. കുളച്ചില്‍ സ്വദേശികളല്ലാത്ത തൊഴിലാളികള്‍ വൈപ്പിനില്‍ തിരിച്ചെത്തി. തമിഴ്‌നാട് സ്വദേശിയായ അരുള്‍ രാജ് എന്നയാളാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് ബോട്ടുടമ ജയന്‍ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ക്കൊടുത്ത പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.