എടത്തല പഞ്ചായത്ത്​ ഓഫിസ്​ പരിസരത്തും വെള്ള​ക്കെട്ട്​

എടത്തല: കനത്ത മഴയിൽ എടത്തല പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. പഞ്ചായത്ത് ഓഫിസ് പ്രദേശത്താണ് വ്യാപക വെള്ളക്കെട്ടുണ്ടായത്. ആലുവ-പുക്കാട്ടുപടി റോഡിലും പഞ്ചായത്ത് ഓഫിസ് വളപ്പിലും വെള്ളം നിറഞ്ഞു. വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെതന്നെ വൈസ് പ്രസിഡന്‍റ്​ എം.എ. അബ്ദുൽ ഖാദറി‍ൻെറ നേതൃത്വത്തിൽ പിറകുവശത്തെ മതിൽ പൊളിച്ച് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടതിനാൽ ഓഫിസിനകത്ത് കയറിയില്ല. എന്നാൽ, ജനറേറ്റർ മുങ്ങി നശിച്ചു. സമീപത്തെ വീടുകളിലും വെള്ളം കയറി. പ്രദേശത്തെ പാടശേഖരങ്ങളും തോടുകളും മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്. കോമ്പാറ കാഞ്ഞിരക്കാട്ട്കുളം പ്രദേശത്ത് തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറി. പുക്കാട്ടുപടി- ഇടപ്പള്ളി റൂട്ടിൽ കുഴിവേലിപ്പടി തറയിൽ പീടികയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി. ക്യാപ്ഷൻ ea yas3 edathala panchayath എടത്തല പഞ്ചായത്ത് ഓഫിസ് വളപ്പിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് വൈസ് പ്രസിഡന്‍റ്​ എം.എ. അബ്ദുൽ ഖാദറി‍ൻെറ നേതൃത്വത്തിൽ പിറകുവശത്തെ മതിൽ പൊളിച്ച് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.