വൈപ്പിന്‍: ശക്തമായ മഴയില്‍ വൈപ്പിന്‍കരയിലെ പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടിലായി. പുതുവൈപ്പ്, ഞാറക്കല്‍, നായരമ്പലം, എടവനക്കാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. നിരവധി ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വൈപ്പിന്‍ മുനമ്പം സംസ്ഥാനപാതയില്‍ പള്ളത്താംകുളങ്ങര ധനലക്ഷ്മി ബാങ്കിന് മുന്‍വശം പുലര്‍ച്ച കൂറ്റന്‍ ആല്‍മരം വീണു. സമീപത്തെ കടകള്‍ക്കും നാശനഷ്ടം സംഭവിച്ചു. മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. മരം വീണ് ഞാറക്കലില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പല ഭാഗത്തും വൈദ്യുതിബന്ധം തകരാറിലായി. Almaramപള്ളത്താംകുളങ്ങര ധനലക്ഷ്മി ബാങ്കിന് മുന്‍വശം കടപുഴകിയ ആല്‍മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.