സ്ലാബ്​ നന്നാക്കാത്തതിൽ പ്രതിഷേധം

കൊച്ചി: കാനയുടെ തകർന്ന സ്ലാബ്​ നന്നാക്കാത്തതിനെതിരെ​ മുട്ടുകുത്തി പ്രതിഷേധം. ജി.സി.ഡി.​ഐക്ക്​ മുന്നിലാണ്​ കാനയുടെ സ്ലാബ് തകർന്നത്​. നടന്നുവരുന്നവർ കുഴി അറിയാതെ വീണുണ്ടാകുന്ന അപകടം ഒഴിവാക്കാനും അതോറിറ്റി അധികൃതരുടെ​ ശ്രദ്ധയിൽപെടുത്താനും വേണ്ടിയാണ്​ പ്രതിഷേധമെന്ന്​ റെസി. അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ വൈറ്റില ഏരിയ കമ്മിറ്റി പറഞ്ഞു. ഏരിയ പ്രസിഡന്‍റ്​ കെ.കെ. വാമലോചനൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, കെ. അപ്പുകുട്ടൻ, കെ.വി. ജോൺസൺ എന്നിവർ പങ്കെടുത്തു. ചിത്രം ER PRATHISHEDAM റാക്കോ വൈറ്റില ഏരിയ ഭാരവാഹികൾ മുട്ടുകുത്തി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.