ഐക്യം കാത്തുസൂക്ഷിക്കാൻ യുവസമൂഹം രംഗത്തിറങ്ങണം -ഷാഫി പറമ്പിൽ

ചെങ്ങമനാട്: ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കാൻ യുവസമൂഹം രംഗത്തിറങ്ങണമെന്ന്​ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. കോൺഗ്രസിലാണ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷ. ആദ്യകാല കോൺഗ്രസ് നേതാവും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.ആർ. നാരായണന്റെ ഒമ്പതാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എം.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി, വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം, പി.എം. മുഹമ്മദ് ഹുസൈൻ, ടി.കെ. അബ്ദുൽ സലാം, ഗ്രാമപഞ്ചായത്ത്​ അംഗം സി.എസ്. അസീസ്, സലിം മടത്തിമൂല, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സരള മോഹനൻ, ജയ മുരളീധരൻ എന്നിവർ സംസാരിച്ചു. EA ANKA 4 AR എ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം അത്താണി രാജീവ് ഭവനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.