കാക്കനാട്: മുഖ്യമന്ത്രി ഉൾപ്പെടെ എൽ.ഡി.എഫിലെ പ്രമുഖർ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനുമായി ബന്ധപ്പെട്ട തിരക്കുകളെത്തുടർന്ന് വ്യാഴാഴ്ച കാര്യമായ പര്യടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച ഓടിനടന്ന് പ്രചാരണം നടത്തുകയായിരുന്നു സ്ഥാനാർഥി ഡോ. ജോ ജോസഫ്. രാവിലെ കാക്കനാട് നവോദയ മേഖലയിൽനിന്നായിരുന്നു പ്രചാരണം ആരംഭിച്ചത്. പിന്നീട് കുഴിക്കാട്ടുമൂല, വല്യാട്ടുമുകള്‍, മനയ്ക്കക്കടവ്, വായനശാല, ഇടച്ചിറ, കുസുമഗിരി, അത്താണി, കാക്കനാട്, നിലംപതിഞ്ഞമുകള്‍, ചിറ്റേത്തുകര എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചക്കുശേഷം സിറോ മലബാര്‍ സഭ, സി.എം.ഐ മലബാര്‍ സഭ ആസ്ഥാനം, ചിറ്റേത്തുകര ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളിലും സെന്‍ട്രല്‍ വെയര്‍ഹൗസ്, കുസുമഗിരി മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലും വോട്ടുതേടി. ചിറ്റേത്തുകര ജുമാമസ്ജിദില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരോടും വോട്ട് അഭ്യര്‍ഥിച്ചു. ഖത്തീബ് മുഹമ്മദ് ബിലാല്‍ അഹ്‌സരിയോടും പിന്തുണ അഭ്യർഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വൈകീട്ട് വൈറ്റില മൊബിലിറ്റി ഹബ്, വൈറ്റില മെട്രോ സ്റ്റേഷൻ, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. എം.എൽ.എമാരായ എച്ച്. സലാം, കെ.പി. കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവർ പര്യടനത്തിൻെറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.