സേവന ലൈബ്രറി സുവർണ ജൂബിലി നിറവിൽ

ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ്​ റീഡിങ് റൂം സുവർണ ജൂബിലി നിറവിൽ. നാടിനെ അക്ഷര വെളിച്ചമേകി മുന്നോട്ട് നയിച്ച സേവനയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ 15ന്​ വൈകീട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 1972ൽ വായനക്കും കാരംസ്, ഫുട്ബാൾ, നാടകം, ചെസ് എന്നീ വിനോദങ്ങൾക്കുമായി ഏതാനും ചെറുപ്പക്കാർ ചേർന്നാണ് ലൈബ്രറി രൂപവത്​കരിച്ചത്. നൊച്ചിമയിൽ ഒറ്റമുറി വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് അരങ്ങിൽ അവതരിപ്പിച്ചു. 80കളിൽ എസ്.എൽ.ആർ നൊച്ചിമ പേരിൽ ജില്ലയിലെ അറിയപ്പെടുന്ന ഫുട്ബാൾ ടീമും ഉണ്ടായിരുന്നു. 50ാം വർഷത്തിലെത്തുമ്പോൾ എ പ്ലസ് ഗ്രേഡോടെ മൂന്നുനിലകളുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മികച്ച ഗ്രന്ഥശാലയായി. രാവിലെ എട്ടു മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്ന റീഡിങ് റൂമിൽ വിവിധ ഭാഷകളിലായി 13 പത്രങ്ങളും മുപ്പതിലധികം ആനുകാലികങ്ങളുമുണ്ട്​. ശിൽപശാലകൾക്കും ചർച്ച ക്ലാസുകൾക്കും ചലച്ചിത്ര പ്രദർശനത്തിനുമായി മിനി സെമിനാർ റൂമും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിലായി 15,000ലധികം പുസ്തകങ്ങൾ, റഫറൻസ് വിഭാഗത്തിൽ 3500ഓളം പുസ്തകങ്ങളോടെ പ്രത്യേക വിഭാഗം, കുട്ടികൾക്കായി 2000ത്തലധികം പുസ്തകങ്ങൾ, സാക്ഷരത തുല്യത പഠന പുസ്തകങ്ങൾ എന്നിവ സേവനയുടെ പ്രത്യേകതയാണ്. സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന 50 പരിപാടികളും സുവർണ ജൂബിലി സ്മരണികയും പുറത്തിറക്കുമെന്ന് സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദ്ദീൻ പ്രസിഡന്‍റ്​ പി.സി. ഉണ്ണി എന്നിവർ അറിയിച്ചു. ക്യാപ്ഷൻ ea yas1 sevana സേവന ലൈബ്രറി ആൻഡ്​ റീഡിങ്​ റൂം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.