അങ്കമാലി: വോഡഫോൺ-ഐഡിയ, എയർടെൽ ടവറുകളുടെ പ്രവർത്തന കരാർ കാലാവധി തീർന്നതിനെത്തുടർന്ന് നായത്തോട് പ്രദേശത്തുണ്ടായ രൂക്ഷമായ ഇന്‍റർനെറ്റ് പ്രശ്നത്തിന് പരിഹാരമായി. (വി.ഐ വോഡഫോൺ -ഐഡിയ) ജനറൽ മാനേജർ പ്രദേശത്തെത്തി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, കൗൺസിലർ രജനി ശിവദാസൻ സമര സമിതി അംഗങ്ങളായ ടി.ജി. ബേബി, ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ, എം.പി. ജിഷ്ണു, വിനീത ദിലീപ്, നിജു ഏല്യാസ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ കരാർ താൽക്കാലികമായി പുതുക്കാനും ശേഷം പുതിയ ടവർ സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാനും ധാരണയായി. അടച്ചുപൂട്ടിയ ഓഫിസ് തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി. രണ്ടാഴ്ചയായി നെറ്റ്വർക്കില്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം അങ്കമാലി എൽ.എഫിന് എതിർവശത്തെ വി.ഐ ഓഫിസിനു മുന്നിൽ ജനപ്രതിനിധികളും നാട്ടുകാരും സംഘടിപ്പിച്ച പ്രതിഷേധ സമരത്തെതുടർന്നായിരുന്നു പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.