മൂവാറ്റുപുഴ: ലഹരിമാഫിയ പിടിമുറുക്കിയ പായിപ്ര പഞ്ചായത്തിലെ പോയാലി മലയിൽ എക്സൈസ് വകുപ്പിൻെറ ആഭിമുഖ്യത്തിൽ നാട്ടുകൂട്ടം നടത്തുന്നു. ഞായറാഴ്ച വൈകീട്ട് നാലിനാണ് മലമുകളിൽ പരിപാടി. പ്രദേശവാസികൾക്കും മല കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഭീക്ഷണിയായതോടെ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ നടപടി ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിന് പരാതി നൽകിയിരുന്നു. തുടർന്നാണ് കഞ്ചാവ്, മയക്കുമരുന്ന് മാഫിയക്കെതിരെ എക്സൈസ് വകുപ്പ് നാട്ടുകൂട്ടം നടത്തുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാസ്കാരിക- മത നേതാക്കൾ എന്നിവർ പങ്കെടുക്കും. ടൂറിസത്തിന് വൻ സാധ്യതയുള്ള മലമുകളിൽ ലഹരി ഉപഭോക്താക്കളുടെ താവളമായി മാറിയിട്ട് കാലമേറെയായി. പോയാലി സന്ദർശിക്കാനെന്ന വ്യാജേന ദൂര ദിക്കുകളിൽനിന്നുവരെ ലഹരി ഉപയോഗക്കാർ ഇവിടെ എത്തുന്നുണ്ട്. മലയുടെ പരിസരങ്ങളിൽ വീടുകളും കുറവാണ്. ഇതെല്ലാം ലഹരി ഉപഭോക്താക്കൾക്ക് സഹായകമാകുന്നുണ്ട്. വാട്സ്ആപ് ഗ്രൂപ് വഴിയാണ് ആളുകളെ മലമുകളിൽ എത്തിക്കുന്നത്. രാവിലെ എത്തുന്നവർ രാത്രിയായലും പോകാൻ കൂട്ടാക്കാറില്ല. ചില രാത്രികളിലും ഇവർ ഇവിടെ തമ്പടിക്കാറുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. മൂവാറ്റുപുഴ നഗരത്തിൽനിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പഞ്ചായത്തിൻെറ പ്രഖ്യാപനം ഉണ്ടായിരുന്നതാണ്. സമുദ്രനിരപ്പിൽനിന്നും 500 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടക്കുന്നുകളുംകൊണ്ട് അനുഗൃഹീതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.